Today: 15 Jan 2025 GMT   Tell Your Friend
Advertisements
വളവില്ല തിരിവില്ല കയറ്റമില്ല ഇറക്കമില്ല; 256 കിലോമീറ്റര്‍ ഒറ്റവഴി
Photo #1 - Gulf - Otta Nottathil - saudi_arabia_straightline_highway
റിയാദ്: വളവും തിരിവും കയറ്റവും ഇറക്കവുമില്ലാതെ, സ്കെയില്‍ നിലത്തിട്ടതു പോലെ ഒരു റോഡ്, അതും 256 കിലോമീറ്റര്‍ ദൂരത്തില്‍! സൗദി അറേബ്യയിലാണ് ഈ എന്‍ജിനീയിറങ് അദ്ഭുതം. ഇതോടെ നേര്‍രേഖയിലുള്ള ലോകത്തെ ഏറ്റവും വലിയ ദേശീയപാത എന്ന റെക്കോഡും ഹൈവേ 10 എന്ന ഈ റോഡിന്റെ പേരിലായി.

ഓസ്ട്രേലിയ കൈയടക്കിവച്ചിരുന്ന റെക്കോഡാണിത്. നേരത്തേ ഏറ്റവും ദൈര്‍ഘ്യമേറിയ നേര്‍പാതയെന്ന വിശേഷണം സ്വന്തമാക്കിയിരുന്ന എയ്ര് ഹൈവേ പടിഞ്ഞാറന്‍ ഓസ്ട്രേലിയയേയും തെക്കന്‍ ഓസ്ട്രേലിയയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 146 കിലോമീറ്ററാണ് ഈ പാതയുടെ നീളം.

എംപ്റ്റി ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്ന അതിവിശാലമായ റുബ് അല്‍~ഖാലി മരുഭൂമിയിലൂടെയാണ് ഹൈവേ 10 കടന്നുപോകുന്നത്. എണ്ണപ്പാടങ്ങളുടെ കേന്ദ്രമായ ഹറദ് നഗരം മുതല്‍ യുഎഇയുടെ അതിര്‍ത്തിയ്ക്ക് സമീപമുള്ള അല്‍ ബത്ത വരെയാണ് ഈ ദേശീയപാത നീണ്ടുനിവര്‍ന്ന് കിടക്കുന്നത്. 256 കിലോമീറ്റര്‍ പിന്നിടാന്‍ രണ്ടു മണിക്കൂര്‍ മതി.

ഹൈവേ 10~ല്‍ വാഹനമോടിക്കുന്നതില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നുള്ള മുന്നറിയിപ്പ് ൈ്രഡവര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വളവോ തിരിവോ ഉയര്‍ച്ചയോ താഴ്ചയോ ഇല്ലെങ്കിലും വാഹനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒട്ടകങ്ങളോ മറ്റേതെങ്കിലും മൃഗങ്ങളോ റോഡിലേക്ക് കടന്നുവരുന്നത് അപകടത്തിന് ഇടവരുത്താമെന്നും മുന്നറിയിപ്പുണ്ട്.
- dated 16 May 2024


Comments:
Keywords: Gulf - Otta Nottathil - saudi_arabia_straightline_highway Gulf - Otta Nottathil - saudi_arabia_straightline_highway,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us